ബെത്‍ലഹേമിലെ തെരുവുകള്‍ ശൂന്യം :ആഘോഷമില്ലാതെ യേശുവിൻ്റെ നാട്
ബെത്‍ലഹേം: ആഘോഷങ്ങളും അലങ്കാരങ്ങളുമായും ഉത്സവപ്രതീതിനൽകുന്ന ക്രിസ്‌മസ് കാലത്ത് ഉണ്ണിയേശുവിന്‍റെ ജന്മനാടായ ബെത്‍ലഹേമിലെ തെരുവുകള്‍ നിശബ്ദമാണ് . ഇസ്രയേല്‍-ഹമാസ് യുദ്ധം മൂലം തീര്‍ഥാടകരും വിനോദസഞ്ചാരികളും ബെത്‌ലഹേമില്‍ എത്തിയതേയില്ല. ക്രിസ്‌മസ് ദിനങ്ങളില്‍ വലിയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുള്ള വെസ്റ്റ് ബാങ്കുള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ ഇത്തവണ ഒന്നുമുണ്ടായില്ല!
ക്രിസ്‌മസ് ട്രീകളും പ്രത്യേക വെളിച്ചസംവിധാനങ്ങളുമൊരുക്കി ദീപാലംകൃതമാക്കാറുള്ള മാംഗർ സ്‌ക്വയറിലും ഇത്തവണ മങ്ങിയ വെളിച്ചമേയുള്ളൂ. . യുദ്ധം ഭയന്ന് വിദേശ വിനോദസഞ്ചാരികളും വെസ്‌റ്റ് ബാങ്കില്‍ സന്ദര്‍ശനം നടത്തുന്നില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കണക്കുപ്രകാരം ഇസ്രയേലിൽ 182,000 ക്രിസ്‌ത്യാനികളും, വെസ്റ്റ് ബാങ്കിലും ജറുസലേമിലും 50,000, ഗാസയിൽ 1,300 പേരും ജീവിക്കുന്നുണ്ട്.വിശുദ്ധ നാട്ടില്‍ നിലവില്‍ ക്രിസ്‌മസ് ആഘോഷിക്കാറില്ലെന്ന് ഉന്നത റോമൻ കത്തോലിക്കാ പുരോഹിതനായ ലത്തീൻ പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല പ്രതികരിച്ചു. ‘അടച്ചിട്ടിരിക്കുന്ന കടകളും ശൂന്യമായ തെരുവുകളുമാണ് ഇവിടെ, ഇത് വളരെ സങ്കടകരമാണ്, സാധാരണയായി പതിനായിരക്കണക്കിന് ആളുകൾ ഒത്തുചേരുന്ന സ്ഥലമാണ് ശൂന്യമായിരിക്കുന്നത്.അടുത്ത വർഷം മികച്ചതായിരിക്കും,’ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ യുദ്ധം കാരണം കഴിഞ്ഞ പ്രാവശ്യവും ബെത്‌ലഹേമില്‍ ക്രിസ്‌മസ് ആഘോഷം ഒഴിവാക്കിയിരുന്നു. ഗാസ സിറ്റിയിലെ ഹോളി ഫാമിലി ചർച്ചിൽവ ഈ പ്രാവശ്യം കുർബാന നടത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതു മുതൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങൾ പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് നിരവധി പലസ്‌തീൻ ക്രൈസ്‌തവര്‍ പറയുന്നു!