കൊച്ചിയില്‍ സ്പായുടെ മറവില്‍ അനാശാസ്യം സംഘം പൊലീസ് പിടിയില്‍
കൊച്ചി: കൊച്ചിയില്‍ സ്പായുടെ പേരില്‍ അനാശാസ്യം നടത്തിയ സംഘം പിടിയില്‍. സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം ആണ് പിടിയിലായത.് എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ് സ്പായുടെ നടത്തിപ്പുകാരന്‍. കൊച്ചിയിലെ കലാഭവന്‍ റോഡില്‍ മോക്ഷ എന്ന പേരില്‍ ആണ് സ്പാ നടത്തിയിരുന്നത്. ഈ ആയുര്‍വേദ സ്പായുടെ മറവിലാണ് ഇയാള്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഓരോ മാസവും ലക്ഷങ്ങളാണ് ഇയാള്‍ അനാശാസ്യ കേന്ദ്രത്തിലൂടെ സമ്പാദിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്പായുടെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണ്‍ ഉള്‍പ്പെടെ 12 പേരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ എട്ട് യുവതികളും നാല് പുരുഷന്മാരുമാണ്. മോക്ഷ സ്പായില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമാണെന്നു പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിച്ച് ഇവര്‍ ഇടപാടുകള്‍ നടത്തി.
മൂന്നു മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണു നടപടി. നടത്തിപ്പുകാരന്‍ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വര്‍ഷം ഇടപാടുകാരില്‍നിന്ന് 1.68 കോടി രൂപ എത്തിയെന്നും പൊലീസ് വ്യക്തമാക്കി.