സൈബർ തട്ടിപ്പ് : മുഖ്യ ആസൂത്രകൻ അറസ്റ്റിൽ
എറണാകുളം :ഇന്ത്യയിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ സൈബർ സംഘത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ എന്നറിയപ്പെടുന്ന ബംഗാൾ സ്വദേശി രംഗൻ വിശ്വാസാണ് പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത് . വാഴക്കാല സ്വദേശിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പ്രതിയെ കൊൽക്കത്തയിൽ നിന്ന് എറണാകുളം സൈബർ പോലീസാണ് പിടികൂടിയത്. ഇന്ന് രാത്രി 9 മണിക്ക് പ്രതിയെ കൊച്ചിയിൽ എത്തിക്കും