ക്ഷേമ പെൻഷൻ തട്ടിപ്പ് : കടുത്തനടപടിക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

0

 

തിരുവനന്തപുരം :ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരാണ് പട്ടികയിലുള്ളത് . ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്റ്റർ ഉത്തര വിട്ടിരിക്കുകയാണ്.

വര്‍ഷങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ധനവകുപ്പാണ് ആദ്യം പുറത്തുവിട്ടത്. ഇപ്പോൾ ജീവനക്കാരുടെ പേരുകള്‍ സഹിതമുള്ള പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറിഉത്തരവിട്ടു . അനർഹമായി പെൻഷൻവാങ്ങിക്കൊണ്ടിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏറ്റവുമധികം പേര്‍ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. ഇതിൽത്തന്നെ താഴെക്കിടയിലെ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് കൂടുതൽ. ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ്, യുഡി ടൈപ്പിസ്റ്റ്, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ പേരുകളാണ് കൂട്ടുതലും കണ്ടെത്തിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *