കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ : ആരോപണവിധേയരായ മൂന്നുപേർക്ക് സസ്‌പെൻഷൻ
ഇടുക്കി : കട്ടപ്പനയിൽ ,പണം തിരികെ ലഭിക്കാത്ത കാരണത്തിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കട്ടപ്പന റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിയിലെ ആരോപണവിധേയരായ മൂന്നുപേരെ സസ്‌പെൻഡ് ചെയ്തു.സൊസൈറ്റിയിലെ ബോർഡ്‌മീറ്റിങ്ങിലാണ് തീരുമാനം .
എന്നാൽ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം അന്വേഷണ സംഘം ഇതുവരെ ചുമത്തിയിട്ടില്ല. ആത്‍മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചെങ്കിലും സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പോലീസ് പൂർത്തിയാക്കിയിട്ടില്ല.സൊസൈറ്റിയിലെ സിസിടിവിയും, മൊഴിയും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
വിഷയത്തിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും.