ഓൺലൈൻ ലഹരി വാണിഭം : 5 മലയാളികൾ പിടിയിൽ
മലപ്പുറം :ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിലെ 5പേർ പിടിയിൽ .സനോജ് ,റഫീസ് ,സുബിൻഷാ ,അബ്ദുൾഷെരീഫ് ,അബുതാഹിർ എന്നിവർ തമിഴ്‌നാട്ടിലെ താംബരത്തിൽ നിന്നും പിടിയിലായി.പിടിയിലാവരുടെ കൈയിൽ നിന്ന് 5 ലക്ഷം രൂപവിലമതിക്കുന്ന ലഹരിവസ്തുക്കൾ കണ്ടെടുത്തു. ഒമാനിൽ നിന്ന് MDA എത്തിച്ചത് ഇന്ന് പിടിയിലായ ചെമ്മനാട് സ്വദേശിയായ അബുതാഹിർ ആണെന്ന് പോലീസ് പറഞ്ഞു .