അരിമോഷ്ട്ടിച്ച കുറ്റത്തിന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു:
ഛത്തീസ് ഗഡ് : ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ മൂന്നുപേർ ചേർന്ന് അടിച്ചുകൊന്നു. പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടു (50) ആണ് കൊല്ലപ്പെട്ടത്. സംഭവമുമായി ബന്ധപ്പെട്ട അറസ്റ്റിലായ മൂന്ന് പേരില്‍ ഒരു ആദിവാസിയും ഉള്‍പ്പെടുന്നു. ദുമാര്‍പള്ളി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പോലീസിന് നല്‍കിയ മൊഴി പ്രകാരം, കേസിലെ പ്രധാന പ്രതിയായ വീരേന്ദ്ര സിദാര്‍ (50) എന്തോ ശബ്ദം കേട്ട് ഉണര്‍ന്നിരുന്നുവെന്നും ഇരയായ പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടു (50) തന്റെ വീട്ടിലേക്ക് നുഴഞ്ഞുകയറി ഒരു ചാക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് കണ്ടതായി പറഞ്ഞു.പ്രകോപിതനായ അദ്ദേഹം അയല്‍വാസികളായ അജയ് പ്രധാന്‍ (42), അശോക് പ്രധാന്‍ (44) എന്നിവരെ വിളിച്ചുവരുത്തി അവര്‍ മൂന്നുപേരും ചേര്‍ന്ന് സാര്‍ത്തിയെ മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു കൊല്ലുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 103 (1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. ഇത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് ദളിത് അവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍, കൊലപാതകക്കുറ്റമാണ് പോലീസ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.