പീഡനക്കേസ്: നടൻ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി :പീഡനക്കേസിൽ നടനും ‘അമ്മ’ മുൻ സെക്രട്ടറിയുമായിരുന്ന ഇടവേള ബാബുവിനെതിരെ കുറ്റപത്രം പോലീസ് സമർപ്പിച്ചു. ആലുവ സ്വദേശിയായ നടിയെ ‘അമ്മ’യിൽ അംഗത്വ൦ വാഗ്‌ദാനം ചെയ്‌ത് കലൂരിലെ ഫ്‌ളാറ്റിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി . കേസിൽ 40 സാക്ഷികളുണ്ട് . ഇതുവരെ സമർപ്പിച്ചത് ആറ് കുറ്റപത്രങ്ങൾ .നടിയുടെ പരാതിയിലാണ് അന്വേഷണം നടന്നത്