പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കി; രണ്ട് യുവാക്കൾ പിടിയിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കൾ കൊടകര പൊലീസിന്റെ പിടിയിൽ. കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽ കൃഷ്ണ(19), ആലത്തൂർ വെളിയത്തുപറമ്പിൽ വീട്ടിൽ നിധിൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇൻസ്‌പെക്ടർ പി കെ ദാസ്, എസ് ഐ അശ്വിൻ റോയ്, എ എസ് ഐ ആഷ്‌ലിൻ ജോൺ, സിപിഒ വി.കെ കിരൺ, ഇ.എ ശ്രീജിത്ത്, എം. ആഷിഖ്, പി. സന്ദീപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം നെടുമങ്ങാട് പനവൂരിൽ വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. ആറ്റിൻപുറം സ്വദേശി ഷിജുവാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വനപ്രദേശത്തുള്ള ഒരു വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് ഷിജുവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കറി ജീവനക്കാരിയായ യുവതി തനിക്കൊപ്പം താമസിക്കണം എന്ന് പറഞ്ഞായിരുന്നു അതിക്രമം നടത്തിയത്. ഈ മാസം പന്ത്രണ്ടാം തീയതിയാണ് സംഭവം.
പനവൂരിൽ ബേക്കറിയിലെത്തി പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതി തനിക്കൊപ്പം താമസിക്കാൻ വന്നില്ലെങ്കിൽ വീട്ടമ്മയെയും ഭർത്താവിനെയും കൊല്ലുമെന്നായിരുന്നു ഷിജുവിന്‍റെ ഭീഷണി. അന്വേഷണത്തിനൊടുവിൽ പനവൂരിലെ വനപ്രദേശത്തുള്ള ഒരു വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് ഷിജുവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.