യുവാവിനെ കഴുത്തറുത്ത് കൊന്ന കേസ് : 6 പ്രതികൾക്ക് ജീവപര്യന്തം തടവ്
കാസർഗോട് :കാസർഗോട് മെഗ്രാലിൽ യുവാവിനെ കഴുത്തറുത്ത് കൊന്നകേസിൽ പ്രതികളായ 6 പേർക്ക് ജീവപര്യന്ത൦ തടവ് ശിക്ഷ വിധിച്ചു അഡീഷണൽ ജില്ലാ കോടതി.സിദ്ധിഖ് , ഉമർ ഫറൂഖ് , സാഹിർ ,നിയാസ് ,ഹരീഷ് ,ലത്തീഫ് എന്നിവർക്കാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
2017 ഏപ്രില്‍ 30 നാണ് കേസിനാസ്പദമായ സംഭവം. അതിക്രൂരമായാണ് അബ്ദുല്‍ സലാമിനെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തല ഉടലില്‍ നിന്നും വെട്ടിയെടുത്ത് ദൂരെയെറിയുകയായിരുന്നു. സലാമിന്റെ കൂടെയുണ്ടായിരുന്ന ബദരിയ നഗറിലെ നൗഷാദിനും കുത്തേറ്റിരുന്നു. നൗഷാദിനെ കുത്തേറ്റുവീണനിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 50 മീറ്റര്‍ അകലെയാണ് കഴുത്തറുത്തനിലയില്‍ സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. 30 മീറ്റര്‍ അറ്റുവീണ തലയും ഉടലും തമ്മിലുണ്ടായിരുന്നത്.കുമ്പള, കാസര്‍കോട് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുള്‍ സലാം. പേരാല്‍ പൊട്ടോരിയിലെ ഷെഫീഖിനെ കൊന്ന കേസിലും കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനം കത്തിച്ച കേസിലും സലാം പ്രതിയാണ്