മൂന്ന് ഖലിസ്ഥാൻ തീവ്രവാദികളെ വധിച്ച് പൊലീസ്
ലഖ്‌നൗ: പഞ്ചാബിലെ ഗുർദാസ്പുരിൽ പൊലീസ് പോസ്റ്റ് ആക്രമിച്ച ഖലിസ്ഥാനി ഭീകരർ പിലിഭിത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബ് പോലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.ഖലിസ്ഥാൻ പ്രവർത്തകരായ ഗുർവീന്ദർ സിങ്, വീരേന്ദ്ര സിങ്, ജസൻപ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് എകെ സീരീസിൽപ്പെട്ട രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.
നിരോധിത ഖലിസ്ഥാൻ സംഘനയായ ഖലിസ്താൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായിരുന്നു ഇവർ. പഞ്ചാബ് പോലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളാണ് ഇവർ. പഞ്ചാബ് അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇവർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. അക്രമികൾ യുപിയിലെ പിലിഭിത്തിലെ പി എസ് പിരൻപൂർ മേഖലയിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ്, പഞ്ചാബ് പൊലീസ് സംയുക്തമായി വളയുകയായിരുന്നു.