അക്ഷയ പുസ്തകനിധിയുടെ ദേശീയ വിദ്യാഭ്യാസ അവാർഡ് സൂറത്ത് കേരള കലാസമിതിക്ക്
സൂറത്ത് :അക്ഷയ പുസ്തക നിധി യുടെ ദേശീയ വിദ്യാഭ്യാസ അവാർഡ് സൂറത് കേരള കലാ സമിതിക്ക് ലഭിച്ചു. അവാർഡ് ദാന ചടങ്ങിൽ വെച്ച് സമിതിക്കു വേണ്ടി പ്രസിഡന്റ് സുരേഷ്. പി. നായർ അക്ഷയ പുസ്തകനിധി പ്രസിഡന്‍റും കേരള സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണനിൽ നിന്നും പുരസ്ക്കാരം ഏറ്റു വാങ്ങി . സമിതി സെക്രട്ടറി പ്രദീപ് കുമാർ,ട്രഷറർ പി. എസ്. നായർ, ഡോ. R. രാജേഷ് കുമാർ കോയമ്പത്തൂർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.