ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടിസ്
കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടിസ്. കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഷുഹൈബിന്‍റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷുഹൈബ് ഇപ്പോൾ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ചോദ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ എവിടെ നിന്ന് ആരൊക്കെ ഇതിന് സഹായിച്ചു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഒപ്പം അധ്യാപകർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാരുടെ സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിൽ ക്ലാസ് എടുത്തിരുന്നവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
സംഭവത്തിൽ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഷുഹൈബ് കോടതിയെ സമീപിച്ചത്.