41 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. മലപ്പുറം പരപ്പിനങ്ങാടി ഷംനാദ് (35) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്ത് സംശയാസ്പദമായി കണ്ട ഇയാളില്‍ നിന്ന് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 41 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് വിറ്റുകിട്ടുന്ന പണം കൊണ്ട് പ്രതി ആര്‍ഭാട ജീവിതം നയിച്ച് വരികയായിരുന്നു. കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തില്‍ കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവ്, എസ്‌ഐമാരായ ജയേഷ്, മനോജ്, സിപിഒ മനോജ് ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ ബൈജു ജെറോം, ഹരിലാല്‍, എസ്‌സിപിഒമാരായ സുനില്‍, സജു, സീനു, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.