പവായി അയ്യപ്പ വിഷ്‌ണു ക്ഷേത്രത്തിൽ ചാക്യാർ കൂത്ത് അരങ്ങേറി
പവായി: പവായി ഹരി ഓം നഗറിലെ അയ്യപ്പാ വിഷ്ണു ക്ഷേത്രത്തിൽ കേരളത്തിൽ നിന്നുമെത്തിയ പ്രശസ്ത ചാക്യാർകൂത്ത് കലാകാരന്മാരായ കലാമണ്ഡലം അനൂപ് കലാമണ്ഡലം രാഹുൽ അരവിന്ദ് എന്നിവർ ചേർന്ന് ‘പാഞ്ചാലിയുടെ സ്വയംവരം’ അവതരിപ്പിച്ചു . നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപ്പെട്ട കൂത്ത് ഏറ്റവും ലളിതവും ഹൃദ്യവുമായ ഭാഷയിൽ സദസ്സിനെക്കൂടി കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ ചടുലമായി അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയാണ് കലാകാരന്മാർക്ക് ലഭിച്ചത്.
പാലക്കാട് സ്വദേശിയായ കലാമണ്ഡലം അനൂപ് സ്വദേശത്തും വിദേശത്തുമായി ആയിരത്തോളം വേദികളിൽ ഇതിനകം ചാക്യാർകൂത്ത് അവതരിപ്പിച്ചു കഴിഞ്ഞു. രണ്ടു പതിറ്റാണ്ടായി അദ്ദേഹം ഈ മേഖലയിലുണ്ട് . 2017ലെ കേരള കൾച്ചറൽ ഫെലോഷിപ്പ് അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . വേദിക് സ്റ്റഡീസിൽ ബിരുദാനന്തരബിരുദമുള്ള കലാമണ്ഡലം ഡീംഡ് സർവ്വകലാശാലയിൽ പിഎച്ച്ഡി ചെയ്യുകയാണ് .രാഹുൽ അരവിന്ദ് കലാമണ്ഡലത്തിൽ അധ്യാപകനായി പ്രവർത്തിച്ചുവരുന്നു. അദ്ദേഹം മിഴാവിൽ തായമ്പകയും പഞ്ചാരിമേളവും മിഴാവ് മേളം എന്നു തുടങ്ങി മിഴാവിൻറെ സ്വതന്ത്ര ആവിഷ്കാരങ്ങൾ കേരളത്തിലും മറുനാട്ടിലുമായി നിരവധി വേദികളിൽ ചെയ്തുവരുന്നു.
നിറഞ്ഞ സദസ്സോടെയായിരുന്നു പവായി മലയാളികൾ കലാകാരന്മാർക്ക് vedhi ഒരുക്കിയിരുന്നത് .
പവായി അയ്യപ്പ വിഷ്ണു ക്ഷേത്രം ജോയിൻ സെക്രട്ടറി രാമകൃഷ്ണൻ കലാകാരന്മാരെ പൊന്നാട നൽകി ആദരിച്ചു.