ആനയുടെ ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ട സംഭവം, ഒന്നാം പ്രതി സർക്കാർ ആണെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മാനന്തവാടി.ഒന്നാം പ്രതി സർക്കാർ ആണെന്ന് പ്രതിപക്ഷം നിയമസഭയിൽ.ബോധമില്ലാത്ത ആനയല്ല കഴിവ് കെട്ട സർക്കാരാണ് കുറ്റക്കാരെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വിമർശിച്ചു.ആനയെ ലോക്കേറ്റ് ചെയ്യുന്നതിൽ സങ്കേതികമായ തടസ്സങ്ങളുണ്ടായെന്നും,വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിൽ കൊണ്ട് പോകാൻ ശ്രമങ്ങളുണ്ടായെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ ആരോപിച്ചു
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ടത് ആശങ്കയുണ്ടാക്കുന്നുവെന്നും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നു മായിരുന്നു അടിയന്തരപ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. പത്തു വർഷത്തിനിടയിൽ വന്യ ജീവി ആക്രമണങ്ങളിൽ വയനാട്ടിൽ 56 പേർക്ക് ജീവൻ നഷ്ടമായെന്നും സർക്കാർ പരാജയമെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച ടി സിദ്ധീഖ് ആരോപിച്ചു