കലയുടെ കാർണിവലിൽ കളിയും ചിരിയുമായി ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് സ്‌കൂൾ ക്രിസ്‌തുമസ് ആഘോഷം
ഡോംബിവ്‌ലി : പതിവുപോലെ ആടിയും പാടിയും ആർത്തുല്ലസിച്ചും ഹോളിഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ്ൻ്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ സ്‌കൂൾ അങ്കണത്തിൽ നടന്നു . പ്രത്യേകം അലങ്കരിച്ച വേദിയിൽ സ്‌കൂളിൻ്റെയും ഡോക്ട്ടർ ഡേവിഡ്‌സ് കോളേജ് ഓഫ് ഹയർ എജ്യുക്കേൻ്റെയും ഡയറക്റ്റർ ഡോ.ഉമ്മൻ ഡേവിഡ് സദസ്സിനു ക്രിസ്‌തുമസ് സന്ദേശം നൽകി .സ്‌കൂൾ അദ്ധ്യാപിക രേവതി അയ്യർ പരിപാടിയുടെ അവതാരകയായിരുന്നു.
മാൻപാഡ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്റ്റർ (law &order)ജയ്‌പാൽ സിങ്ങ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹത്തെ ഡോ. ഉമ്മൻ ഡേവിഡും പ്രിൻസിപ്പൽ ബിജോയ് ഉമ്മനും ചേർന്ന് ആദരിച്ചു.ചടങ്ങിൽ വെച്ച് ഡോംബിവ്‌ലി റോട്ടറിക്ളബ്ബിൻ്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ട്രൈ സൈക്കിൾ ഭിന്നശേഷിക്കാരനായ ഒരു വ്യക്തിക്ക് റോട്ടറിക്ലബിൻ്റെ ചാർട്ടർ പ്രസിഡന്റുകൂടിയായ ഡോ.ഉമ്മൻ ഡേവിഡ് സമ്മാനിച്ചു
തുടർന്ന് ക്രിസ്‌മസ് കേക്ക് മുറിച്ചുകൊണ്ട് വൈവിധ്യമാർന്ന കലാ പരിപാടികൾ തുടർന്നു. സ്‌കൂൾ കുട്ടികളവതരിപ്പിച്ച യേശുക്രിസ്തുവിൻ്റെ തിരുജനനത്തെപ്പറ്റിയുള്ള സ്‌കിറ്റ് പ്രേക്ഷകരുടെ പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റി.
കളിക്കാനും ഉല്ലസിക്കാനുമായി വിവിധ സംവിധാനങ്ങൾ ഒരുക്കിവെച്ച കാർണിവൽ
ക്രിസ്‌മസ് ആഘോഷത്തെ സമ്പന്നമാക്കി.വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് സന്ദർശകർക്ക് കളിക്കാനും ഭക്ഷണം കഴിക്കാനുമായി സ്‌കൂൾ മൈതാനത്ത് തയ്യാറാക്കിയ സ്‌റ്റാളുകളിൽ വൻ തിരക്കായിരുന്നു. കണക്കും സയൻസും പഠിക്കുന്ന ക്ലാസ്സുമുറികളെ തൽക്കാലം മാറ്റിവെച്ചുകൊണ്ട് ഒത്തുചേരാൻ കിട്ടിയ അവസരത്തെ ആഹ്ളാദ തിമിർപ്പോടെ ആഘോഷമാക്കുകയായിരുന്നു കുടുംബസമേതം വന്ന ഹോളി ഏഞ്ചൽസിലെ വിദ്യാർത്ഥികൾ .