പതിമൂന്നാം മലയാളോത്സവം നാളെ – ദീപശിഖാപ്രയാണവും ബൈക്ക് റാലിയും നടന്നു
ഡോംബിവ്‌ലി :മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിമൂന്നാം
മലയാളോത്സവം- കേന്ദ്രതല മത്സരങ്ങൾ നാളെ (ഡിസംബര്‍ 22), കമ്പൽപാഡ മോഡൽ കോളേജിൽ നടക്കും. ഇതിന്റെ ഭാഗമായുള്ള ദീപശിഖാപ്രയാണവും ബൈക്ക് റാലിയും ഇന്ന് നടന്നു .കേരളീയസമാജം ഡോംബിവ്‌ലിയുടെ ചെയർമാൻ വർഗ്ഗീസ് ഡാനിയൽ കായികതാരത്തിനു കൈമാറിയ ദീപശിഖ മലയാളോത്സവ അങ്കണത്തിൽ വെച്ച് മലയാളഭാഷാപ്രചാരണ സംഘം പ്രസിഡന്റ് റീന സന്തോഷ് ഏറ്റുവാങ്ങി .
മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് നാളെ നടക്കുന്ന കേന്ദ്ര തല ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക . കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വയസുള്ള കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തോളം പേരാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
10 വേദികളിലായി 600 ഓളം സോളോ മത്സരങ്ങളും 100 ലേറെ സംഘമത്സരങ്ങളും ഉണ്ടായിരിക്കും. അതീവ ഹൃദ്യവും വര്‍ണ്ണശബളവുമായ ഈ മത്സരങ്ങള്‍ക്ക് മൂവായിരത്തിലേറെ പേര്‍ ദൃക്സാക്ഷികളാകും എന്നാണ് കണക്കുകൂട്ടുന്നത്. ഡിസംബര്‍ 22 ന് നടക്കുന്ന കേന്ദ്ര കലോത്സവത്തിലേക്ക് സഹൃദയരും ഭാഷാ സ്നേഹികളുമായ എല്ലാ മലയാളികളുടെയും ആത്മാര്‍ഥമായ സഹകരണവും സജീവമായ പങ്കാളിത്തവും ഉണ്ടാകണം എന്ന് സംഘാടകർ അറിയിച്ചു.
വേദി: മോഡൽ കോളേജ് , കമ്പൽപാഡ- ഡോംബിവ്‌ലി ഈസ്റ്റ്
സമയം :രാവിലെ 9 മണിമുതൽ
തീയ്യതി : ഡിസംബർ 22, ഞായർ -2024