ബസ്സില്‍ തന്നെ ശാരീരകമായി ഉപദ്രവിച്ച മദ്യപാനിയെ നന്നായി കൈകാര്യം ചെയ്ത ശേഷം അദ്ധ്യാപിക പോലീസിൽ ഏൽപ്പിച്ചു
പൂനെ :ബസ്സില്‍ തന്നെ ശാരീരകമായി ഉപദ്രവിച്ച മദ്യപാനിയെ നേരിട്ട് സ്ത്രീ. ഷിര്‍ദിയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായ സ്ത്രീ ഭര്‍ത്താവിനും കുട്ടിക്കും ഒപ്പമാണ് പൂനെയില്‍ നിന്ന് ബസ്സ് കയറിയത്. ഒരു തവണ ഉപദ്രവിച്ചപ്പോള്‍ സ്ത്രീ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ ഉപദ്രവം തുടരുകയായിരുന്നു. ഉടന്‍ സ്ത്രീ സീറ്റില്‍ നിന്നെഴുന്നേറ്റ് ഇയാളെ കൈകാര്യം ചെയ്‌തു . 26 തവണ അധ്യാപിക രോഷത്തോടെ അയാളുടെ മുഖത്തടിച്ചു. ബസ് കണ്ടക്ടര്‍ എത്തി പരിഹാരത്തിന് ഇടപെട്ടെങ്കിലും ബസ്സ്പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് അധ്യാപിക ആവശ്യപ്പെട്ടു. ശനിനിവാർവാഡയ്ക്ക് സമീപമുള്ള പോലീസ്സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയെങ്കിലും പോലീസ് സ്റ്റേഷനിൽ ആരുമുണ്ടായിരുന്നല്ല . അരമണിക്കൂറോളം പോലീസിനെ കാത്തിരുന്ന സ്ത്രീ മുൻ കോർപ്പറേറ്റർ അജയ് ഖേദേക്കറുമായി ബന്ധപ്പെട്ട് നടന്ന സംഭവം അറിയിക്കുകയായിരുന്നു. അതിനെ തുടർന്ന് കുറച്ച് സമയത്തിന് ശേഷം പോലീസ് എത്തി മദ്യാപാനിയെ കസ്റ്റഡിയിലെടുത്തു.