കാറിനുമുകളിലേക്ക് കണ്ടെയിനർ മറിഞ്ഞു ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

0

 

ബാംഗ്ളൂർ : കാറിനുമുകളിലേക്ക് കണ്ടെയിനർ ലോറിമറിഞ് രണ്ടുകുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു . വാരാന്ത്യം ആയതിനാൽ വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്ന ഒരു വ്യവസായിയുടെ കുടുംബത്തിലെ 6 പേരാണ് അപകടത്തിൽ മരണപ്പെട്ടത് .ഇന്ന് രാവിലെ 11.30നാണ് സംഭവം നടക്കുന്നത്. തലേകെരെ ഹൈവേയിൽ കണ്ടെയ്നർ ട്രക്ക് എതിരെ വരികയായിരുന്ന മറ്റൊരു ട്രക്കുമായി ഇടിക്കുകയും അതുവഴിവരികയായിരുന്ന suv കാറിനുമുകളിലേക്ക് മറിയുകയുമായിരുന്നു .കാർ പൂർണ്ണമായും തകർന്നു . ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്.ആശുപത്രിയിലെത്തുന്നതിന് മുന്നേ കാറിലുണ്ടായിരുന്ന ആറുപേരും മരണപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *