വിരാട്ട് കോലിക്ക് നോട്ടീസ് അയച്ച് ബാംഗ്ലൂർ കോർപറേഷൻ; 7 ദിവസം സമയം നൽകി
കോലിയുടെ സ്ഥാപന നടത്തിപ്പ് ജനങ്ങളുടെ ജീവൻ വച്ചുള്ള കളി
ബെംഗളൂരു: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് നോട്ടീസയച്ച് ബെംഗളൂരു കോർപറേഷൻ. വൺ 8 എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസൻസ് ഇല്ലാത്തതിനാലാണ് നോട്ടീസ്. ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് ബെംഗളൂരുനഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്.
ബെംഗളൂരുവിലുടനീളമുള്ള ബഹുനില കെട്ടിടങ്ങളിലെ നിരവധി റെസ്റ്റോറൻ്റുകൾ, ബാറുകൾ, പബ്ബുകൾ എന്നിവ അഗ്നി സുരക്ഷാ നടപടികളില്ലാതെയാണ് പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ, ബെംഗളൂരുവിലെ തീപിടുത്തങ്ങൾ കാര്യമായ ജീവഹാനിക്കും പരിക്കുകൾക്കും ഇടയാക്കിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ കാൾട്ടൺ ടവേഴ്‌സ് തീപിടിത്തത്തിൽ, സ്വന്തം ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ആളുകൾ കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. പരാതിക്കാരനായ വെങ്കിടേഷ് പറഞ്ഞു,