ഡോംബിവ്‌ലി ആഘോഷ ലഹരിയിലേയ്ക്ക് / പതിമൂന്നാം മലയാളോത്സവം നാളെ

0

മുംബൈ :മേഖലാ കലോത്സവങ്ങള്‍ക്ക് ശേഷം, മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാം
മലയാളോത്സവത്തിന്റെ കേന്ദ്രകലോത്സവം നാളെ (ഡിസംബര്‍ 22), ഞായറാഴ്ച രാവിലെ 9 മണി മുതല്‍
ഡോംബിവലി കമ്പല്‍ പാടയിലെ മോഡല്‍ കോളേജില്‍ വച്ച് പ്രൌഢഗംഭീരമായ വേദികളില്‍ നടക്കും.

മലയാളോത്സവത്തിൻ്റെ ഭാഗമായുള്ള ദീപശിഖാപ്രയാണവും ബൈക്ക് റാലിയും ഇന്നു വൈകുന്നേരം 5 .30 ന്
നടക്കും.ഡോംബിവ്‌ലി ഈസ്റ്റ് (താക്കുർലി )കമ്പൽപാഡ കമാനത്തിൽ നിന്നും റാലി ആരംഭിക്കും.

മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് കേന്ദ്ര തല ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. കേന്ദ്ര കലോത്സവത്തില്‍ കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വയസുള്ള കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തോളം പേരാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
കേന്ദ്ര കലോത്സവത്തില്‍ 10 വേദികളിലായി 600 ഓളം സോളോ മത്സരങ്ങളും 100 ലേറെ സംഘമത്സരങ്ങളും ഉണ്ടായിരിക്കും. അതീവ ഹൃദ്യവും വര്‍ണ്ണശബളവുമായ ഈ മത്സരങ്ങള്‍ക്ക് മൂവായിരത്തിലേറെ പേര്‍ ദൃക്സാക്ഷികളാകും എന്നാണ് കണക്കുകൂട്ടുന്നത്‌. ഡിസംബര്‍ 22 ന് നടക്കുന്ന കേന്ദ്ര കലോത്സവത്തിലും സഹൃദയരും ഭാഷാ സ്നേഹികളുമായ എല്ലാ മലയാളികളുടെയും ആത്മാര്‍ഥമായ സഹകരണവും സജീവമായ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *