സാബു ജീവനൊടുക്കുന്നതിന് മുന്‍പ് സിപിഐ എം നേതാവ് ഭീഷണിപ്പെടുത്തി: ഭാര്യ
ഇടുക്കി :കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഇതിൽ സാബു അടി വാങ്ങിക്കുമെന്ന് മുന്‍ ഏരിയ സെക്രട്ടറിപറയുന്നുണ്ട്. സിപിഐഎം നേതാക്കളില്‍ നിന്ന് സാബുവിന് ഭീഷണിയുണ്ടായെന്നാണ് സാബു ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പുള്ള ശബ്ദ സന്ദേശം തെളിയിക്കുന്നത്. പാര്‍ട്ടി ഓഫിസ് പണിതതിന്റെ പേരില്‍ തനിക്ക് 80 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഏരിയ സെക്രട്ടറി പറയുന്നതും ഓഡിയോ റെക്കോർഡിൽ ഉണ്ട്.
ഭാര്യയുടെ ചികിത്സാവശ്യത്തിനായി താന്‍ സൊസൈറ്റിയില്‍ പണത്തിനായി ചെന്നപ്പോള്‍ ജീവനക്കാരന്‍ ആക്രമിച്ചുവെന്ന് സാബു പറയാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളാണ് തങ്ങളുടെ ആളുകളെ ആക്രമിച്ചതെന്ന് സിപിഐഎം നേതാവ് തര്‍ക്കിക്കാന്‍ ശ്രമിച്ചു. സാബുവിന് തല്ലുകൊള്ളേണ്ട സമയം കഴിഞ്ഞെന്നും തങ്ങള്‍ക്ക് പണി പഠിപ്പിക്കാന്‍ അറിയാമെന്നുമുള്ള ഭീഷണിയും നേതാവ് പറയുന്നുണ്ട്.
ഒന്നരവർഷമായി ബാങ്കിൽ പണത്തിനായി കയറിയിറങ്ങുന്നുണ്ടെന്നും ചികിത്സയ്ക്കായുള്ള പണം തന്നില്ല എന്നും സാബുവിന്റെ ഭാര്യ പറയുന്നു. പണത്തിനായി ചെല്ലുമ്പോഴൊക്കെ സാബുവിനെ കൈയേറ്റം നടത്തുകയും ഭീഷണിപ്പെടുത്തുകയും അപമാനിച്ചുവിടുകയായിരുന്നു എന്നും ഭാര്യ മേരി മാധ്യമങ്ങളോട് പറഞ്ഞു .തനിക്കു നീതിലഭിക്കണം എന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ ,കുറ്റവാളികളെ സംരക്ഷിക്കില്ലാ എന്ന് സിപിഐഎം ജിSahya Newsല്ലാ സെക്രട്ടറി സിവി വർഗ്ഗീസ് പറഞ്ഞു.ഈ വിഷയത്തിന്റെ പേരിൽ പാർട്ടിയെ ഒന്നാകെ താഴ്ത്തികെട്ടാൻ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഏരിയ സെക്രട്ടറി സജിപറഞ്ഞതിൽ ഒരുവാക്ക് അടർത്തിയെടുത്ത് വിവാദമുണ്ടാക്കരുതെന്നും സിവിവർഗ്ഗീസ് പറഞ്ഞു.
ആത്മഹത്യ ചെയ്ത സാബുവിൻ്റെ സംസ്കാരകർമ്മങ്ങൾ കട്ടപ്പന സെന്റ്‌ജോർജ്ജ് പള്ളിയിൽ ഇന്ന് 3.30 ന് നടക്കും.