മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ / ദുരന്തബാധിതർ പ്രതിഷേധ മാർച്ചുമായി മേപ്പാടി പഞ്ചായത്തിൽ
വയനാട് :പുനരധിവാസത്തിനുള്ള കരടുപട്ടികയിൽ അർഹരായവരെ ഒഴിവാക്കി അനർഹർ കടന്നുകൂടിയതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ പ്രതിഷേധ മാർച്ചുമായി മേപ്പാടി പഞ്ചായത്തിൽ .വാർഡ് 11 ൽ എഴുപതോളം പേരുകളിൽ ഇരട്ടിപ്പ് വന്നതായി പ്രതിഷേധക്കാർ ആരോപിക്കുന്നു.വീട് നഷ്ട്ടപെട്ടവരുടെ പേരുകൾ ഒഴിവാക്കിയതായും പട്ടികയിൽ വലിയ അപാകതകൾ ഉണ്ടെന്നും ആക്ഷൻകമ്മിറ്റി മാധ്യമങ്ങളൊട് പറഞ്ഞു.കലക്റ്റർ വന്ന് തീരുമാനമാക്കാതെ പിരിഞ്ഞുപോകില്ലാ എന്ന് പറഞ്ഞു പഞ്ചായത്തിൽ ദുരന്തബാധിതരുടെ പ്രതിഷേധം തുടരുകയാണ്.