വയനാട്ടിലെ ‘ബൊച്ചേ NEW YEAR പാർട്ടി’ ഹൈക്കോടതി തടഞ്ഞു

0

വയനാട്: വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു. പ്രദേശവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്‌ത സ്ഥലത്താണ് ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്.

ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നുമാണ് ചൂണ്ടിക്കാട്ടി പരിപാടി നിര്‍ത്തിവയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്‌ടര്‍ ഉത്തരവിട്ട കാര്യം കോടതിയെ അറിയിച്ചിരുന്നു. പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു.

ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്‌ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് ന്യൂ ഇയര്‍ പാര്‍ട്ടി കോടതി റദ്ദാക്കിയത്. പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *