പ്രധാനമന്ത്രി കുവൈറ്റ് സന്ദർശനത്തിനായി യാത്രാതിരിച്ചു/ 43 വർഷത്തിന് ശേഷം ആദ്യം
ന്യുഡൽഹി :43 വർഷത്തിന് ശേഷം ആദ്യമായി , ഒരു ഇന്ത്യൻ പ്രധാന മന്ത്രി കുവൈറ്റ് സന്ദർശനത്തിനായി
യാത്രതിരിച്ചിരിക്കുന്നു.പ്രധാനമന്ത്രിയെ വരവേൽക്കാൻ ,കുവൈറ്റ് ഭരണാധികാരികളും ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈറ്റ് സമൂഹവും ഒരുങ്ങിയിരിക്കയാണ്
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റിലേയ് ക്ക് യാത്രതിരിച്ചു.ഇന്നും നാളെയുമായിട്ടുള്ള സന്ദർശനത്തിൽ, കുവൈത്ത് അമീർ, ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തുo.
പ്രതിരോധം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയും കുവൈറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അതോടൊപ്പം ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. കുവൈറ്റ് കിരീടാവകാശി ഒരുക്കുന്ന പ്രത്യേക വിരുന്ന് സല്‍ക്കാരത്തിലും അദ്ദേഹം പങ്കെടുക്കും.