കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു
കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്.ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചത്. പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്.