27 പേരുടെ ക്ഷേമ പെൻഷൻ റദ്ദാക്കാൻ തീരുമാനം
കോട്ടയം: സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് നൽകിവരുന്ന ക്ഷേമ പെൻഷൻ അനർഹർ കൈപ്പറ്റിയ സംഭവത്തിൽ 27 പേരുടെ പെൻഷൻ റദ്ദാക്കാൻ കോട്ടയ്ക്കൽ നഗരസഭ തീരുമാനിച്ചു.ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. നഗരസഭയുടെ അന്വേഷണത്തിൽ ഈ 27 പേർക്കും എയർകണ്ടീഷൻ വീടും കാറുകളുമൊക്കെ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.