മന്നം ജയന്തിയിലും ശിവഗിരി തീർത്ഥാടനത്തിലും മുഖ്യാതിഥി രമേശ് ചെന്നിത്തല.
തിരുവനന്തപുരം :വൈക്കം: എൻഎസ്എസ് സംഘടിപ്പിക്കുന്ന മന്നം ജയന്തിയ്ക്കു പിറകെ എസ് എൻ ഡി പി സംഘടിപ്പിക്കുന്ന സമ്മേളനത്തിലും ചെന്നിത്തലയ്ക്ക് പ്രത്യേക ക്ഷണം.
ഡിസം. 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്നാണ് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ച് വൈക്കത്തുനടക്കുന്ന എസ് എന്‍ ഡി പി സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും .കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്ന കാലത്തും എസ് എന്‍ ഡി പിയും, എന്‍ എസ് എസും രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. SNDP ശക്തികേന്ദ്രമായ വൈക്കത്തെ പരിപാടിയുടെ ഉദ്ഘാടനവും 11 വർഷത്തിനുശേഷമുള്ള എൻഎസ്എസ് ലേക്കുള്ള മടങ്ങിവരവും തനിക്കു കൂടുതൽ ജനകീയത നൽകുമെന്നും അതുവഴി പാർട്ടിയിൽ നിന്നും നേരിട്ട് കൊണ്ടിരിക്കുന്ന അവഗണനയെ അതിജീവിക്കാമെന്നും ചെന്നിത്തല കരുതുന്നുണ്ട് എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ ദിവസം മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് മുഖ്യപ്രഭാഷണം നടത്താന്‍ എന്‍ എസ് എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതോടെ വര്‍ഷങ്ങളായുള്ള അകൽച്ചയ്ക്കാണ് അന്ത്യമായിരിക്കുന്നത്.
കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഹൈക്കമാൻഡ് ,സംസ്‌ഥാന കോൺഗ്രസ്സിൻ്റെ ഉത്തരവാദിത്യം രമേശ് ചെന്നിത്തലയെയായിരുന്നു ഏൽപ്പിച്ചിരുന്നത് . പക്ഷെ കോൺഗ്രസ്സ്
ഇവിടെ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇത് പാർട്ടിക്കുള്ളിൽ തന്നെ കനത്ത വിമർശനത്തിന് കാ രണാമായി.