ലോകമാന്യ തിലക് ടെർമിനൽസ് -കൊച്ചുവേളി പ്രത്യേക വണ്ടിയ്ക്ക് സ്വീകരണം നൽകി
റായ്‌ഗഡ് : പെൻ , അലിബാഗ് താലൂക്കുകളിൽ താമസിക്കുന്ന മലയാളികൾ, പെൻ മലയാളി സമാജം, അലിബാഗ് മലയാളി അസോസിയേഷൻ, കൊങ്കൺ യാത്രാവേദി തുടങ്ങിയ സംഘടനകൾ ചേര്‍ന്ന് എൽടിടി – കൊച്ചുവേളി ( 01463) പ്രത്യേക വണ്ടിക്ക് പെൻ (PEN )റയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്‍കി.
ഈ മേഖലയിലെ പ്രവാസി സമൂഹത്തിന്റെ വർഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ് പെൻ റെയിൽവേ സ്റ്റേഷനിൽ ആദ്യമായി ഒരു എക്സ്പ്രസ്സ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു കിട്ടിയത് എന്ന് പെൻ മലയാളി സമാജം സെക്രട്ടറി വി .സഹദേവൻ പറഞ്ഞു .ഈ മേഖലയിലെ യാത്രക്കാർക്ക് പ്രത്യേകിച്ച് മല യാളികൾക്ക് ഏറെ സൗകര്യപ്രദവും യാത്ര സുഗമമാക്കുന്നതിനും ഇത് സഹായിക്കുമെന്നും ഇതിൻ്റെ ആഹ്ളാദവും സന്തോഷവും പങ്കിടുവാനും അതിനായി ഇടപെട്ട് സഹായിച്ച സംഘടനകൾക്കും, റെയിൽവെ അധികാരികൾക്കും, ജന പ്രതിനിധികൾക്കും സ്നേഹവും നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിനായിട്ടാണ് വണ്ടിയുടെ ആദ്യ യാത്രാദിനം തന്നെ ഞങ്ങൾ സ്റ്റേഷനിൽ ഒത്തുകൂടിയതെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന ഘടകം അധ്യക്ഷൻ K.M.മോഹൻ, പെൻ ജേഷ്ഠ നാഗരിക്ക് സംഘടനാ ഭാരവാഹികളായ കാശിനാഥ് പാണ്ഡുരംഗ്, ജയിന്ത് ആപ്തെ, പെൻ മലയാളി സമാജം പ്രസിഡന്റ് C.K.ഷിബുകുമാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പെൻ മലയാളി സമാജം – മഹിളാ ബജത്ത് ഗട്ട് അംഗങ്ങൾ, അലിബാഗ് മലയാളി അസോസിയേഷൻ – കൊങ്കൺ യാത്രാവേദി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് പെൻ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ലഭിക്കുന്നതിനുളള പരിശ്രമങ്ങൾ ഇനിയും തുടരുവാൻ തീരുമാനിച്ചതായി K.M.മോഹൻ , C.K.ഷിബുകുമാർ, ജിജിമോൻ കരുണാകരൻ എന്നിവർ അറിയിച്ചു.