കേളി ‘വനിതാ തിയേറ്റർ ഫെസ്റ്റിവൽ ‘ഇന്നും നാളെയും നെരൂളിൽ
‘കൂടിയാട്ടത്തിലെ ഫോക് ലോര്‍ ‘ എന്ന വിഷയം അവതരണത്തിലൂടെ ചർച്ചചെയ്യപ്പെടും….
മുംബൈ : മ്യൂസിക് മുംബൈ യുടെയും, ക്ഷീര്‍ സാഗര്‍ ആപ്തെ ഫൌണ്ടേഷന്‍റെയും സഹകരണത്തോടെ ആരംഭിച്ച ‘കേളി’യുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരമ്പരയുടെ രണ്ടാംഘട്ടമായ ‘വനിതാ തിയേറ്റർ ഫെസ്റ്റിവൽ ഇന്നും നാളെയും ‘(ഡിസംബര്‍ 21,22) നെരൂൾ ബോബെ കേരളീയസമാജം ഹാളിൽ അരങ്ങേറും. കലാമണ്ഡലം സിന്ധു, നങ്ങിയാര്‍ക്കൂത്ത് അവതരിപ്പിക്കും.കൂടിയാട്ടത്തിലെ നാടോടിക്കഥകളും നാട്ടുമൊഴികളുമൊക്കെയാണ് പരിപാടിയിലെ പ്രമേയം . വൈകുന്നേരം 6.30 ന് ആരംഭിക്കും.
നവംബര്‍ 17 ന് വാശി കേരള ഹൗസ്ൽ തുടക്കം കുറിച്ച വാർഷികാഘോഷം പ്രശസ്ത ഫോക് ലോറിസ്റ്റ് ബാലകൃഷ്ണന്‍ കൊയ്യാലിന്‍റെ പ്രഭാഷണത്തോടെയാണ് ആരംഭിച്ചത്. ‘ഫോക് ലോര്‍’ എന്ന വിഷയത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ പരിപാടികള്‍ മുഴുവന്‍ രൂപ കല്‍പ്പന ചെയ്തീട്ടുള്ളത് എന്ന് കേളിയുടെ സാരഥി രാമചന്ദ്രൻ പറഞ്ഞു.
വാർഷികാഘോഷത്തിൻ്റെ ഉദ്‌ഘാടനദിനത്തിൽ മലയാള ചലച്ചിത്ര ഗാന ശാഖയിലെ ഫോക് ലോര്‍ സംസ്കൃതി അനാവരണം ചെയ്യുന്ന സംഗീത പരിപാടി സജിത്ത് പള്ളിപ്പുറം, സൌമ്യ അയ്യപ്പന്‍ എന്നിവര്‍ അവതരിപ്പിച്ചു.
. സിന്ധു ദുര്‍ഗ്ഗിൽ നിന്നുള്ള തോല്‍പ്പാവകൂത്തും , ധര്‍മാവരത്തു നിന്നുള്ള നിഴല്‍നാടക കൂത്തും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പപ്പറ്ററി ഫെസ്റ്റിവലാണ് മൂന്നാംഘട്ടത്തിൽ അരങ്ങേറുന്നത്.2025 ജനുവരി 18,19 തിയതികളില്‍ ഇത് നടക്കും