പകലിൻ്റെ ദൈർഘ്യം കുറച്ച് ദക്ഷിണ അയനാന്തം വരുന്നു.
12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമെന്ന പതിവ് ശൈലി മാറ്റി രാത്രിയുടെ ദൈർഘ്യം കൂട്ടുന്ന ആ ദിനം വരുന്നു. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അടയാളപ്പെടുത്തുന്ന “വിൻ്റർ സോളിസ്റ്റിസ്” ( ദക്ഷിണ അയനാന്തം)ഡിസംബർ 21 , ശനിയാഴ്‌ച സംഭവിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.വർഷത്തിൽ ഇത് രണ്ടുതവണ സംഭവിക്കുന്നു- ജൂൺ 21 നും പിന്നീട് ഡിസംബർ 21 നും.
ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയാകുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. സൂര്യൻ അന്നത്തെ ദിനം ഉച്ചയോടെ ആകാശത്തിലെ ഏറ്റവും ഉയർന്നതോ താഴ്ന്നതോ ആയ ബിന്ദുവിൽ എത്തുമ്പോൾ സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ രണ്ട് ബിന്ദുക്കളെയാണ് സോളിസ്റ്റിസുകൾ എന്ന് വിളിക്കുന്നത്. ഇതിൻ്റെ ഫലമായി ഏറ്റവും കുറഞ്ഞ പകൽ ഉണ്ടാകുന്നതായിരിക്കും. വർഷത്തിൽ രണ്ട് തവണയുണ്ടാകുന്ന ഈ പ്രതിഭാസത്തെ “വിൻ്റർ സോളിസ്റ്റിസ്” എന്ന് വിളിക്കുന്നു.
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. ഈ ബിന്ദുക്കൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും എന്ന് അറിയപ്പെടുന്നു. വിഷുവങ്ങൾ (സൂര്യൻ ഭൂഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്.) പോലെ പ്രാധാന്യം ഉള്ള രണ്ട് ബിന്ദുക്കളാണ് ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും. സൂര്യൻ സെപ്റ്റംബർ 23-നു അപരവിഷുവത്തിൽ (Autumnal Equinox) നിന്ന് തെക്കോട്ട് സഞ്ചരിച്ച് ഡിസംബർ 22-ന് ഏറ്റവും തെക്കുഭാഗത്തെത്തുന്നു. ഈ ബിന്ദുവിനെ ദക്ഷിണ അയനാന്തം (Winter Solistic) എന്നു പറയുന്നത്. പിന്നീട് അവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ച് മാർച്ച് 21-നു മഹാവിഷുവത്തിൽ (മേഷാദി) (Vernal Equinox) എത്തുന്നു. പിന്നീട് അവിടെ നിന്ന് യാത്ര തുടർന്ന് ജൂൺ 22-നു ഏറ്റവും വടക്ക് ഭാഗത്തുള്ള ബിന്ദുവിൽ എത്തുന്നു. ഈ ബിന്ദുവിനെയാണ് ഉത്തര അയനാന്തം (Summer Solistic) എന്ന് പറയുന്നത്.