ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു
തൃശൂർ: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അന്ത്യം സംഭവിച്ചത്.പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് JK നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിൻ്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. സഹോദരൻ ശശികുമാർ( അസി. ഡയറക്ടർ, NSO, കോയമ്പത്തൂർ).1990 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പരിപാടികൾ കൊണ്ടുവന്നത് എം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു . ജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെക്കൊണ്ട് നേരിട്ടു പറയിപ്പിക്കുന്ന രീതിയിൽ പരിപാടി അവതരിപ്പിച്ചും അദ്ദേഹം ശ്രദ്ധേയനായി.