യുഎഇയില്‍ ശക്തമായ മഴ, ഇടിമിന്നല്‍, ആലിപ്പഴം.
ദുബായ്: യുഎഇയില്‍ ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു. ഇന്ന് ഇടിമിന്നല്‍ ശബ്ദം കേട്ടാണ് നിവാസികള്‍ ഉണര്‍ന്നത്. രാജ്യത്തുടനീളം താപനിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു. യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പോസ്റ്റ് ചെയ്ത ഫോട്ടോകളിലും വീഡിയോകളിലും അല്‍ ഐന്‍, അല്‍ വോത്ബ മേഖല, അബുദാബിയിലെ ബനി യാസ്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ആലിപ്പഴം പെയ്തതായി കാണിക്കുന്നു. ദാര്‍ അല്‍ സെയ്നിലെ തെരുവുകള്‍ ആലിപ്പഴത്താല്‍ മൂടപ്പെട്ടതായി കാണപ്പെടുന്നു.