അസുഖം കാരണം പരീക്ഷയെഴുതാനായില്ല ; പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കി
കാസർഗോഡ് : അസുഖം മൂലം പരീക്ഷക്ക് പോകാൻ കഴിയാതിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി ജീവനൊടുക്കി.കാസർകോഡ് ഉദിനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ കെ. മീര (17) ആണ് തൂങ്ങിമരിച്ചത്.വീടിന്റെ ജനൽ കമ്പിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉപന്യാസ മൽസരത്തിൽ ഒന്നാം സ്ഥാനം മീരക്കായിരുന്നു. പഠനത്തിലും മിടുക്കിയായിരുന്നു. അസുഖം കാരണം കഴിഞ്ഞദിവസത്തെ പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിൻ്റെ മാനസീക വിഷമത്തി ലായിരുന്നു ഉദിനൂർ ഈയ്യ ക്കോട്ടെ പരേതനായ സുമിത്രൻ്റെയും സീമയുടെയുംയും മകളാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)