6 ലക്ഷം തൊഴിലവസരങ്ങള്‍ക്ക് പിന്നാലെ വൻ നിക്ഷേപ സാധ്യതയൊരുക്കി യുകെ-ഇന്ത്യ കൂടിക്കാഴ്ച

0

UK PM Keir Starmer hosts a group of Indian investors and CEOs; Secretary of State Jonathan Reynolds and Minister of State Douglas Alexander also met with the delegation to discuss opportunities under a UK-India trade deal.

ലണ്ടൻ: സാമ്പത്തിക മേഖലയിലും ഇന്ത്യ-ബ്രിട്ടൻ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ നിക്ഷേപകരും വിവിധ സിഇഒമാരുമായി കൂടിക്കാഴ്‌ച നടത്തി യുകെ പ്രധാനമന്ത്രി കെയർ സ്‌റ്റാർമര്‍. യുകെയും ഇന്ത്യയും തമ്മിലുള്ള നിക്ഷേപ സാധ്യതകളും സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരങ്ങളും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്‌ച നടത്തിയതെന്ന് ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പ്രതിനിധി സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. യുകെയുടെ ഒരു സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും സ്‌റ്റാര്‍മര്‍ ചൂണ്ടിക്കാട്ടി.

യുകെയുടെ ചാൻസലർ റേച്ചൽ റീവ്സ്, വിദേശ കാര്യ സെക്രട്ടറി ഡേവിഡ് ലാമി എന്നിവരും ചർച്ചയില്‍ പങ്കെടുത്തു. 42 ബില്യൺ പൗണ്ടിന്‍റെ മൂല്യമുള്ള മൊത്തം വ്യാപാരവും യുകെയിലും ഇന്ത്യയിലുമായി 6 ലക്ഷം തൊഴിലവസരങ്ങളും ഈ ബന്ധത്തിലൂടെ സാധ്യമാകുന്നു. കൂടുതൽ സാമ്പത്തിക വളർച്ചയ്ക്കും വ്യാപാര ഇടപാട് വികസിപ്പിക്കാനുമുള്ള ചർച്ചയാണ് നടക്കുന്നതെന്ന് സ്‌റ്റാർമറിനെ ഉദ്ധരിച്ച് പ്രസ്‌താവനയിൽ പറയുന്നു.ജി 20 യിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ബന്ധമുള്ള സമ്പദ്‌വ്യവസ്ഥകളിലൊന്നെന്ന നിലയിൽ, ഇന്ത്യൻ ബിസിനസുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ യുകെ സമാനതകളില്ലാത്ത അവസരങ്ങൾ നൽകുന്നുവെന്ന് ബിസിനസ് ആൻ്റ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് പറഞ്ഞു.

യുകെയിലേക്ക് ഏറ്റവുമധികം എഫ്‌ഡിഐ പദ്ധതികൾ നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ, ഇന്ത്യയുമായുള്ള നമ്മുടെ വ്യാപാര നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്‌താവനയിൽ പറയുന്നു. 2027 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും ഡെലിഗേഷൻ്റെ നേതാവും മുൻ പ്രസിഡൻ്റും ഭാരതി എൻ്റർപ്രൈസസിൻ്റെ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ കെബിഇ പറഞ്ഞു..

ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്‌റ്റാര്‍മര്‍ ചര്‍ച്ച നടത്തിന് പിന്നാലെയാണ് സിഐഐ പ്രതിനിധികളുമായി ചര്‍ച്ച നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *