“സാറയെ അതിക്രൂരമായി കൊലപ്പെടുത്തി “പിതാവിനും രണ്ടാനമ്മയ്ക്കും ജീവ പര്യന്തം തടവ്

0

ലണ്ടൻ : പാക്കിസ്ഥാൻ വംശജയായ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു .10 വയസ്സുള്ള ബ്രിട്ടീഷ് വംശജയായ പാക്കിസ്ഥാൻ പെൺകുട്ടി സാറാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് പെൺകുട്ടിയുടെ പിതാവ് ഉർഫാൻ ഷെരീഫു് (42), രണ്ടാനമ്മ ബീനാഷ് ബട്ടൂൽ (30) എന്നിവർക്ക് ലണ്ടൻ ഓൾഡ് ബെയ്‌ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഷരീഫിന് 40 വർഷവും ബട്ടൂലിന് 33 വർഷവുമാണ് തടവ് വിധിച്ചത് .

‘‘എന്റെ മകൾ ഇപ്പോൾ സ്വർഗത്തിൽനിന്നു ഞങ്ങളെ നോക്കുന്ന ഒരു മാലാഖയായി മാറിയിരിക്കും, ഒരു കുട്ടിയോട് ഈ രീതിയിൽ പെരുമാറി എങ്ങനെയാണ് ഇവർക്ക് ആനന്ദം കണ്ടെത്താൻ സാധിക്കുന്നത് “ശിക്ഷാവിധിക്കും ശേഷം സാറയുടെ മാതാവ് ഓൾഗ കോടതിയിൽ പറഞ്ഞു.
ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികൾ സാറയെ മർദിച്ചിരുന്നതെന്നും ശുചിമുറി ഉപയോഗിക്കുന്നതിന് വിലക്കിയിരുന്നതായും വിധിയിൽ പറയുന്നുണ്ട് .
2023 ഓഗസ്റ്റിലാണ് ഒഴിഞ്ഞുകിടന്നിരുന്ന വീട്ടിൽ സാറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ സാറയുടെ ദേഹത്ത് 71 മുറിവുകളാണ് കണ്ടെത്തിയത്. സാറയുടെ 25 എല്ലുകൾക്ക് ഒടിവുകൾ സംഭവിച്ചിരുന്നതായും കണ്ടെത്തിയിരുന്നു..കൊലപാതകത്തിന് ശേഷം ഉർഫാനും ബീനാഷയും പാക്കിസ്ഥാനിലേക്ക് തിരികെ പോയിരുന്നു. തുടർന്ന് ഇസ്‌ലാമാബാദിൽ നിന്ന് ഇവരെ ലണ്ടനിലേക്ക് തിരികെ എത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
“വർഷങ്ങളായുള്ള അവഗണനയുടെയും അടിക്കടിയുള്ള ആക്രമണങ്ങളുടെയും നിരന്തരമായ പീഡനത്തിൻ്റെയും പരിസമാപ്തിയാണ് സാറയുടെ മരണം.ഇതെല്ലം പ്രധാനമായും ചെയ്തത് പിതാവ് ഷെരീഫിൻ്റെ കൈകൊണ്ടാണ് ” ശിക്ഷ വിധിച്ച Justice Cvanagh പറഞ്ഞു. സാറയുടെ പ്രൈമറി സ്‌കൂളിലെ അധ്യാപകരിൽ നിന്നുള്ള ഒരു സാറയെക്കുറിച്ചുള്ള പരാമർശങ്ങളും വിചാരണവേളയിൽ അദ്ദേഹം ഉദ്ധരിച്ചു: “സാറ കുറച്ചുകൂടിയ ആത്മവിശ്വാസമുള്ള, നന്നായി സംസാരിക്കുന്ന , എല്ലാവരുമായും
നല്ല രീതിയിൽ ഇടപഴകുന്ന കുട്ടിയാണ്”, എന്ത് ചോദിച്ചാലും മറുപടി പറയാൻ ഭയമില്ലായിരുന്നു”.
മകൾ എപ്പോഴും പുഞ്ചിരിക്കുന്ന, എന്നും അതുല്യമായ സ്വഭാവംവെച്ചുപുലർത്തുന്ന കുട്ടിയായിരുന്നു ” സാറയുടെ അമ്മ ഓൾഗ ഷെരീഫിൻ്റെ ഈ വാക്കുകളും അദ്ദേഹം എടുത്ത് പറഞ്ഞു.

“സാറ മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ടിവിക്ക് മുന്നിൽ നൃത്തം ചെയ്യുന്ന വീഡിയോ ജൂറിയെ കാണിച്ചു. ഈ ഘട്ടത്തിൽ, അവളുടെ ചലനശേഷി തകരാറിലായി എന്ന് വ്യക്തമാണ്, പക്ഷേ, എല്ലാം ഉണ്ടായിരുന്നിട്ടും, അവൾ ക്യാമറയെ നോക്കി പുഞ്ചിരിച്ചു” ജസ്റ്റിസ് Cvanagh തൻ്റെ വിധിപ്രസ്‌താവന സമയത്ത് പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *