രണ്ടാം പിണറായി സർക്കാർ കേരളത്തെ നശിപ്പിച്ചു – സി ആർ മഹേഷ്

0

കരുനാഗപ്പള്ളി  : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർഭരണം കേരളത്തിന്റെ സമസ്ത മേഖലയും നശിപ്പിച്ചിരിക്കുകയാണെന്ന് സി ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു. വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിക്ഷേധിച്ച് കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം മൂലം ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. സപ്ലൈക്കോയിലും മാവേലി സ്റ്റോറുകളിലും സബ്സീഡി ഇനത്തിൽ സാധനങ്ങൾ ലഭിക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭിക്കുന്നില്ല. ഓപ്പറേഷനുകൾ നടക്കുന്നില്ല.സമസ്ത മേഖലയിലും പരാജയപ്പെട്ട പിണറായി രാജിവെച്ച് ജനവിധി തേടാൻ തയ്യാറാകണമെന്നും സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *