സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ അന്തരിച്ചു
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ അന്തരിച്ചു
ഡൽഹി: സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ (71) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ആശുപത്രിയിൽ എത്തി. മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ച മാധവൻ തൃശൂർ സ്വദേശിയാണ്. 2022ൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വ്യാജ പരാതിയിൽ പിപി മാധവനെതിരെ ഡൽഹി പോലീസ് വ്യാജ കേസെടുത്തത് വലിയ വിവാദമായി മാറിയിരുന്നു.തൊഴിൽ വാഗ്‌ദാനം ചെയ്‌തു പീഡിപ്പിച്ചു എന്ന് പറഞ്ഞു 26 വയസ്സുള്ള യുവതിയായിരുന്നു പരാതിനല്കിയിരുന്നത്.