അവധിക്കാലത്ത് മുംബൈ – തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വീസുമായി മധ്യ റെയില്‍വേ

0

തിരുവനന്തപുരം/ മുംബൈ : ക്രിസ്‌മസ്-പുതുവത്സര സീസണില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് മുംബൈയിലേക്കും പ്രത്യേക ട്രെയിനുകളൊരുക്കി മധ്യ റെയിൽവേ . അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഇരു ഭാഗത്തേക്കും പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ.

ലോക്‌മാന്യ തിലക് – കൊച്ചുവേളി സ്‌പെഷ്യല്‍ (നമ്പര്‍ 01463)

മുംബൈ ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള (തിരുവനന്തപുരം നോര്‍ത്ത്) സ്‌പെഷ്യല്‍ സര്‍വീസ്.
തീയതികള്‍: ഡിസംബര്‍ 19, 26, ജനുവരി 2, 9 എന്നീ തിയതികളില്‍ സര്‍വീസ് നടത്തും.
പുറപ്പെടല്‍: ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്ന് വൈകിട്ട് 4 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.

നിർത്തുന്ന സ്റ്റേഷനുകൾ : താനെ, പന്‍വേല്‍, പെന്‍, റോഹ, ഖേഡ്‌ , ചിപ്ലൂൻ , സംഗമേശ്വര്‍ റോഡ്, രത്‌നഗിരി, കങ്കാവാലി, സിന്ധുദുര്‍ഗ്, കൂടല്‍, സാവന്ത് വാഡി റോഡ്, തിവിം, കര്‍മാലി, മഡ്‌ഗാവ്, കാര്‍വാര്‍, ഗോകര്‍ണ റോഡ്, കുംതാ, മുറുദേശ്വര്‍, ഭട്‌കല്‍, ബൈന്ദൂര്‍ മൂംകാംബിക റോഡ്, കുന്താപുര, ഉഡുപ്പി, സുരത്കല്‍, മംഗലുരു ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും.

കൊച്ചുവേളി – ലോക്‌മാന്യ തിലക് സ്‌പെഷ്യല്‍ (നമ്പര്‍ 01464)

തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ലോക്‌മാന്യ തിലക് ടെര്‍മിനല്‍സിലേക്കുളള (നമ്പര്‍ 01464) സ്‌പെഷ്യല്‍ സര്‍വീസ്

തീയതികള്‍: ഡിസംബര്‍ 21, 28, ജനുവരി 4, 11 തീയതികളില്‍ സര്‍വീസ് നടത്തും.

പുറപ്പെടല്‍: കൊച്ചുവേളിയില്‍ നിന്നും വൈകിട്ട് 4.20ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി പിറ്റേ ദിവസം രാത്രി 12.45ന് ലോക്‌മാന്യ തിലകില്‍ എത്തിച്ചേരും.

നിർത്തുന്ന സ്റ്റേഷനുകൾ : കൊല്ലം ജങ്ഷന്‍, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗലുരു ജങ്ഷന്‍, സൂരത്‌കല്‍, ഉഡുപ്പി, കുന്താപുര, ബൈന്ദൂര്‍ മൂംകാംബിക റോഡ്, ഭട്‌കല്‍, മുറുദേശ്വര്‍, കുംത, കോകര്‍ണ റോഡ്, കാര്‍വാര്‍, മഡ്‌ഗാവ്, കര്‍മാലി, തിവിം, സാവന്ത്വാഡി റോഡ്, കൂടല്‍, സിന്ധുദുര്‍ഗ്, കങ്കാവാലി, രത്‌നഗിരി, ചിപ്ലന്‍, ഖേദ്, റോഹ, പെന്‍, പന്‍വേല്‍ താനെ.
ട്രെയിനിൽ രണ്ട് ടൂ ടയര്‍ എസി കോച്ചുകളും ആറ് ത്രീ ടയര്‍ എസി കോച്ചുകളും ഒന്‍പത് സ്ലീപ്പര്‍ ക്ലാസുകളും മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും ഒരു സെ്ക്കന്‍ഡ് ക്ലാസ് ദിവ്യാഞ്ജന്‍ ഫ്രണ്ട്ലി കോച്ചും ഉണ്ടായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *