കാനന പാതയിലൂടെ എത്തുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം; പുതിയസംവിധാനം ഉടനെന്ന് ദേവസ്വം പ്രസിഡന്‍റ്

0

പത്തനംതിട്ട: പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്ന് അയ്യപ്പ ദർശനത്തിനെത്തുന്ന തീർഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. കാനന പാതയിലൂടെ എത്തുന്നവര്‍ക്ക് മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം ക്യൂ നില്‍ക്കേണ്ടി വരില്ല. ഇവര്‍ക്ക് പ്രത്യേക വരി ഒരുക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു.

പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്ന് നടപന്തലിൽ എത്തുന്ന ഭക്തര്‍ക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. ടാഗ് ധരിച്ച തീർഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർഥാടകർക്ക് ദർശനം നടത്താം.പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമലവഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി
സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. പ്രത്യേക വരിയിലൂടെ തീർഥാടകർക്ക് ദർശനം നടത്താം.

വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സംവിധാനമൊരുക്കുന്നതെന്ന് പ്രസിഡന്‍റ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *