‘എസ്ഒ ജി കമാൻഡോയുടെ ആത്മഹത്യ / ക്യാമ്പിലെ മാനസിക പീഡനം മൂലം
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സി.പി.ഒ വിനീതിന്റെ ആത്മഹത്യാ കുറപ്പും അവസാന വാട്‌സ്ആപ് സന്ദേശവും പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വിനീത് ബന്ധുവിനയച്ച സന്ദേശത്തില്‍ ക്യാമ്പില്‍ നേരിടുന്ന പീഡനത്തെ കുറിച്ച് പറയുന്നുണ്ട്. സന്ദേശം രണ്ട് സുഹൃത്തുക്കളെയും പരിശീലന ചുമതലയുള്ള അജിത് സാറിനെയും കാണിക്കണമെന്നും വിനീത് പറയുന്നുണ്ട്. . പരിശീലന സമയത്തെ ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും അതിനായി എന്റെ ജീവന്‍ സമര്‍പ്പിക്കുന്നുവെന്നും കൂടെ പണി എടുത്ത് കൂടെയുള്ളവര്‍ക്ക് പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണമെന്നും വിനീത് ആവശ്യപ്പെടുന്നുണ്ട്. പരിശീലനത്തിന്റെ ഭാഗമായുള്ള ഓട്ടത്തിൽ പരാജയപെട്ടതുകൊണ്ടാണ് വിനീതിന് അവധി ലഭിക്കാത്തത് എന്ന് സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട് . ഇതിനു കാരണം തന്റെ ശാരീരിക പ്രശ്‌നമാണെന്നും അദ്ദേഹം പറയുന്നു.
കൊടുംപീഡനത്തിന്റെ ഇരയാണ് വിനീതെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ടി.സിദ്ധിഖ് MLA ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ വിനീത് (36) സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുന്നത്.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി,ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള നടപടികൾ. പൂർത്തിയാക്കുകയാണ്.