ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ചു./ അജ്ഞാത സംഘത്തെ പോലീസ് തിരയുന്നു
കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത് . ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം.
മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു. ഡാ൦ കാണാൻ എത്തിയ ഇരു സംഘങ്ങൾ തമ്മിലുള്ള തർക്കം തമ്മിലടിയിലെത്തിയപ്പോൾ അതിലിടപ്പെട്ട് പിടിച്ചുമാറ്റാൻ മാതൻ ശ്രമിച്ചിരുന്നു .അതിൻ്റെ പ്രതികാരമായാണ് കാറിലെത്തിയ യുവാക്കൾ ഈ കടുംകൈചെയ്തത് എന്നാണ് നാട്ടുകാർ പറയുന്നത്.
കൽപ്പറ്റ പോലീസ് അന്വേഷണമാരംഭിച്ചു .