കേരളത്തിലെ ഏറ്റവും വലിയ’ ഗേറ്റ് വേ റിസോർട്ട് ‘മുഖ്യന്ത്രി ഉദ്‌ഘാടനം ചെയ്‌തു
കാസർകോടിന്റെ ടൂറിസം മേഖലയിൽ പുതിയ അധ്യായം; 151 ആഡംബര മുറികളും 72 കോട്ടേജുകളുമായി ബേക്കലിൽ ഗേറ്റ്‌വേ പഞ്ചനക്ഷത്ര റിസോർട്ട്
കാസർഗോട് .:ബേക്കലിലെ 32 ഏക്കർ ഭൂമിയിൽ ടാറ്റ ഗ്രൂപ്പിന്‍റെ ഐഎച്ച്സിഎല്ലിന് കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഗേറ്റ് വേ റിസോർട്ട് മുഖ്യന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യൻ ഹോട്ടൽസ് കമ്പനീസ് ലിമിറ്റഡിന് കീഴിൽ ഗേറ്റ് വേ എന്ന പേരിൽ 151 മുറികളുള്ള പഞ്ച നക്ഷത്ര റിസോർട്ടാണ് ഉദ്‌ഘാടനം ചെയ്‌തത്. ഉദുമ പഞ്ചായത്തിൽ ബേക്കൽ പുഴക്കരയിലെ ഉപദ്വീപിൽ ബേക്കൽ റിസോട്‌സ് വികസന കോർപ്പറേഷൻ ഏറ്റെടുത്തു നൽകിയ ഭൂമിയിലാണ് പദ്ധതി.
സർക്കാർ –സ്വകാര്യ സംയുക്ത പദ്ധതി (പിപിപി) എന്ന നിലയിൽ 2007ൽ ജംഷഡ്‌പൂര്‍ കേന്ദ്രമായ ഗ്ലോബ് ലിങ്ക് ഹോട്ടലുമായാണ് ആദ്യം കരാറായത്. 2011 ൽ ഹോട്ടൽ നിർമാണം തുടങ്ങിയെങ്കിലും സിആർസെഡ് അടക്കമുള്ള ചട്ടങ്ങളിൽ പെട്ട് 2014 നിർമാണം സ്‌തംഭിച്ചു. നിക്ഷേപകരിലുണ്ടായ ആഗോള മാന്ദ്യവും കൊവിഡും പിന്നെയും പ്രതിസന്ധിയുണ്ടാക്കി. സംസ്ഥാന സർക്കാരും ബിആർഡിസിയും നടത്തിയ നിരന്തര ഇടപെടലിൽ ബെംഗളൂരു ആസ്ഥാനമായ ഗോപാലൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏറ്റെടുത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. അഞ്ഞൂറോളം പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുമെന്നും സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്യുന്നുകാസർഗോട് .