“നിഷ സാരംഗിന് വരനെ ആവശ്യമുണ്ട് “

0

 

കൊച്ചി: 2015 മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ കുടുംബ സദസ്സുകളുടെ പ്രിയതാരമായി മാറിയ നടി നിഷ സാരം​ഗിന് ,ജീവിതത്തിൽ ഒരാൾ കൂട്ടു വേണമെന്ന്ൾ തോന്നി തുടങ്ങിയിരിക്കുന്നു .ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ മനസ്സു തുറക്കുന്നത് .
”മക്കളോട് പണ്ടേ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു. എന്റെ അന്‍പതാം വയസ് മുതല്‍ ഞാന്‍ എന്നെ ശ്രദ്ധിച്ചു തുടങ്ങും. ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങും. എനിക്ക് എന്തൊക്കെ ഇഷ്ടങ്ങളുണ്ടായിരുന്നോ അതൊക്കെ ഞാന്‍ ചെയ്തു തുടങ്ങും. അന്‍പത് വയസ് വരെ നിങ്ങള്‍ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു. അതുകഴിഞ്ഞാല്‍ എനിക്കുള്ള ജീവിതമാണ്.എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യും, വേണ്ടെന്ന് പറയരുത്.” നിഷ പറയുന്നു.
“ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മള്‍ ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ അംഗീകരിക്കണമെന്നില്ല.”

”അപ്പോള്‍ നമുക്ക് തോന്നും നമ്മള്‍ ചിന്തിക്കുന്നതും നമ്മള്‍ പറയുന്നതും കേള്‍ക്കാന്‍ ഒരാള്‍ വേണമെന്ന്. ചിലപ്പോള്‍ വെറുതെയിരുന്ന് കരയാന്‍ തുടങ്ങും. തിരക്കിട്ട ജീവിതമാണ്, എന്റെ ഇടവേളകളില്‍ എനിക്കൊപ്പമുണ്ടാകാന്‍ ഒരു കൂട്ട് ആവശ്യമുണ്ട്. വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ മനസ്സ് അശാന്തമാകും.”

”അന്‍പത് വയസാകുമ്പോള്‍ ഞാന്‍ എന്നെ തന്നെ സന്തോഷവതിയാക്കി നിര്‍ത്തിയെങ്കില്‍ മാത്രമേ എന്റെ ആരോഗ്യം പോലും സംരക്ഷിക്കാനാകൂ. അപ്പോള്‍ ഞാന്‍ എന്നെ നോക്കണം” എന്നാണ് നിഷ പറയുന്നത്.
പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെയായിരുന്നു നിഷയുടെ ആദ്യ വിവാഹം. ആ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.
തിരക്കിൽ നിന്നും ജിമ്മിലേക്ക് പോവുക, വർക്ക് ഔട്ട് ചെയ്യുക ഇതെല്ലാം ഞാൻ ഇപ്പോൾ ആസ്വദിക്കുന്നുണ്ട്. നിഷ സാരംഗ് അഭിമുഖത്തിൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *