മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 7 അടി ഉയർന്നു

0

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് അ​ടി​യാ​ണ് ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാവി​ലെ ആ​റി​ന് 120.65 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ 127. 65 അ​ടി​യാ​യി. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് സെ​ക്ക​ൻ​ഡി​ൽ 400 ഘ​ന​യ​ടി​യി​ൽ നി​ന്ന് 1400 ഘ​ന​യ​ടി​യാ​ക്കി ഉ​യ​ർ​ത്തി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ കു​റ​ഞ്ഞെ​ന്ന് അ​ധി​കൃ​ത​ർ പറ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ 101 മി​ല്ലി​മീ​റ്റ​ർ മ​ഴ​യും തേ​ക്ക​ടി​യി​ൽ 108.20 മി​ല്ലി​മീ​റ്റ​ർ മ​ഴ​യും പെ​യ്തു. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ട് ദിവസം തുടർച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *