മദ്യപിച്ച് ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മടക്കി അയച്ചു
പത്തംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നു ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. പത്തനംതിട്ട നിലയ്ക്കലാണ് സംഭവം. പരാതിയെ തുടർന്നു എസ്ഐയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നുവെന്ന് ഇന്നലെ രാത്രിയോടെ ഹോട്ടലുകാരാണ് പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്നു പൊലീസെത്തി എസ്ഐയെ കസ്റ്റഡിയിൽ എടുത്തു. പിന്നാലെയാണ് പിടികൂടിയ ആൾ പൊലീസാണെന്നു മനസിലായത്. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളെ രാത്രി തന്നെ ഡ്യൂട്ടിയിൽ നിന്നു ഒഴിവാക്കി മടക്കി അയച്ചത്. സംഭവത്തെക്കുറിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി