64 കാരിക്ക് നൽകേണ്ട മരുന്ന് 34 കാരിക്ക് :സംഭവം കളമശ്ശേരിയിൽ
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയെന്നാരോപിച്ച് യുവതി രംഗത്ത്. നടുവേദനക്ക് ചികിത്സിക്കാന്‍ എത്തിയ കളമശേരി സ്വദേശിനി അനാമികയാണ് പരാതി ഉന്നയിച്ചത്.ചികിത്സ തേടിയെത്തിയ 64കാരിക്ക് നല്‍കേണ്ട മരുന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്ന് യുവതി പറഞ്ഞു. എക്‌സ് റേ റിപ്പോര്‍ട്ട് കാരണമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ യുവതി ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി.