കല്ലടിക്കോട് ദുരന്തം : കളിയിലും ചിരിയിലും ഒരുമിച്ചിരുന്നവർ ഖബറിലും ഒരുമിച്ച് ..!
പാലക്കാട് :മരണത്തിലും പിരിയാതിരുന്ന കളിക്കൂട്ടുകാർ ഇനി ഖബറിലും ഒരുമിച്ച്. കല്ലടിക്കോട് പനയമ്പാടത്ത് ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിൽ മരിച്ച ഇർഫാന ഷെറിൻ, നിദ ഫാത്തിമ, റിദ ഫാത്തിമ, ആയിഷ എന്നിവരുടെ ഭൗതിക ശരീരങ്ങളാണ് ഒരുമിച്ച് ഖബറടക്കിയത്.
തുപ്പനാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഒരുക്കിയ കുഴികളിലാണ് അന്ത്യവിശ്രമം. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ വീടുകളിലേക്കാണ് ആദ്യം കൊണ്ടുപോയത്. എട്ടു മണിയോടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിനുവച്ചു.കൂട്ടുകാരും അദ്ധ്യാപകരും നാട്ടുകാരുമൊക്കെയായി വലിയൊരു ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു …
ഇന്നലെയായിരുന്നു കല്ലടിക്കോട്: പനയമ്പാടത്ത് സ്‌കൂൾ വിട്ടുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞത് .മരണപ്പെട്ട നാല് പേരും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.