ശാസ്ത്രം കുതിച്ച 2024 – MBPS വെബിനാർ ഇന്ന്
മുംബൈ : മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന പതിമൂന്നാം കേന്ദ്ര മലയാളോത്സവത്തോടനുബന്ധിച്ച് ഇന്ന് വെബിനാർ സംഘടിപ്പിക്കുന്നു.2024 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നിരന്തര പരീക്ഷണങ്ങളിലൂടെ മാറ്റങ്ങൾക്ക് വിധേയമാകുന്ന ശാസ്ത്രം ഈ വർഷം നടത്തിയ പ്രധാനപ്പെട്ട നേട്ടങ്ങളാണ് ഈ വെബിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്.ഇന്ന് (വെള്ളിയാഴ്ച )രാത്രി 8.30 മുതൽ TV നാരായണൻ ബ്ലാത്തൂർ നയിക്കുന്ന വെബിനാറിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ പങ്കെടുക്കാവുന്നതാണെന്ന് മലയാളോത്സവം സംഘാടക സമിതി അറിയിച്ചു.